2017, മേയ് 11, വ്യാഴാഴ്‌ച

ആ യാത്ര, അതൊരു പ്രണയമായിരുന്നു.


രിക്കല്‍ രണ്ടു പേര്‍ ഒത്തുകൂടാന്‍ പുറപ്പെട്ടു. രണ്ടു വഴികളിലൂടെ ഒരേസമയത്ത്, ഒരേ സ്ഥലത്തേക്ക് അവര്‍ യാത്ര തുടങ്ങി. ഉദയത്തിന് കാത്ത് നില്‍ക്കാതെ ഇരുട്ടില്‍ തുടങ്ങിയ വഴി. ഒരാള്‍ ആവേശത്തിലായിരുന്നു, മറ്റെയാള്‍ അല്‍പ്പം പരിഭ്രമത്തിലും.
ഒരുമിച്ച് കുറെ നേരം ഇരിക്കണം, മിണ്ടണം സ്‌നേഹിക്കണം പാട്ടുകള്‍ കേള്‍ക്കണം. അതിന്റെ വരികളിലൂടെ നടക്കണം. ഓരോ വാക്കുകളുടെയും ജനനത്തിന്റെ കഥകള്‍ മെനയണം അങ്ങനെയങ്ങനെ നീളും ആ ദിനം.


വേഗം എത്തണം എന്ന ഒറ്റ ചിന്തയാണ് രണ്ടു പേര്‍ക്കും. അങ്ങനെ ആ ഒത്തുചേരലിന്റെ മൂര്‍ച്ഛയില്‍ കേട്ട് മടുത്ത 'ഞാന്‍ ഒറ്റയ്ക്കാണ്' എന്നൊരു പരിഭവം പറച്ചിലുണ്ടാവും. 
പിന്നെ അതിനെ സമര്‍ഥിക്കാന്‍ കുറെ ഉദാഹരണങ്ങളും. അതൊക്കെ കൊണ്ടാണ്, അതൊക്കെ കൊണ്ട് മാത്രമാണ് ഈ പ്രണയ സാഹസമെന്ന് മനസ്സ് തുറക്കും. കണ്ണുകള്‍ നിറയും.

നനയാത്ത ചുണ്ടുകള്‍ നനഞ്ഞ ചുണ്ടുകളെ ചേര്‍ത്ത് പറയും, നമുക്ക് വേണ്ടിയല്ലേ പൂക്കള്‍ ഇന്ന് പതിവിലും മെല്ലെ വിരിയുന്നത്?, പക്ഷികള്‍ മൗനമായ് പാടുന്നത്?, സൂര്യന്‍ ഇതുവരെ ഉണരാതെ ഒളിയ്ക്കുന്നത് ?
ചുണ്ടുകളിലൂടെ കണ്ണുനീര്‍ പങ്കുവച്ച് ഇനി ഒറ്റയ്ക്കല്ലെന്നു അവര്‍ക്കു വിശ്വസിക്കാം. അങ്ങനെയായിരിക്കും അവര്‍ ശരിക്കും പ്രണയിക്കാന്‍ തീരുമാനിച്ചത്.



 Read at:  http://www.mathrubhumi.com/youth/specials/valentine-s-day-2017/articles/valentine-s-day-2017-love-thoughts-1.1725519

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ